റാവൽപ്പിണ്ടി: പാക് മണ്ണിൽ ഇംഗ്ലീഷ് ജയം. പാക്കിസ്ഥാന് എതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് 74 റണ്‍സ് ജയം സ്വന്തമാക്കി.
പാക്കിസ്ഥാനിൽ ഇംഗ്ലണ്ടിന്റെ മൂന്നാമത് മാത്രം ടെസ്റ്റ് ജയമാണിത്. 2000ൽ കറാച്ചിയിൽവച്ചായിരുന്നു ഇംഗ്ലണ്ട് പാക്കിസ്ഥാനിൽ അവസാനമായി ഒരു ടെസ്റ്റ് ജയിച്ചത്. 17 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് ഇംഗ്ലണ്ട് പാക്കിസ്ഥാനിൽ പര്യടനം നടത്തുന്നത് എന്നതും മറ്റൊരു പ്രത്യേകത. സ്കോർ: ഇംഗ്ലണ്ട് 657, 264/7 ഡിക്ലയേർഡ്. പാക്കിസ്ഥാൻ 579, 268.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ റണ്‍സ് പിറന്ന മൂന്നാമത് ടെസ്റ്റ് ആയിരുന്നു. 1768 റണ്‍സ് ആണ് റാവൽപ്പിണ്ടി ടെസ്റ്റിൽ നാല് ഇന്നിംഗ്സിലായി പിറന്നത്. 1939ൽ നടന്ന ദക്ഷിണാഫ്രിക്ക x ഇംഗ്ലണ്ട് (1981 റണ്‍സ) 1930ൽ അരങ്ങേറിയ വെസ്റ്റ് ഇൻഡീസ് (1815 റണ്‍സ്) എന്നീ ടെസ്റ്റുകളാണ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഇംഗ്ലണ്ടിന്റെ ഒല്ലി റോബിൻസണ്‍ ആണ് പ്ലെയർ ഓഫ് ദ മാച്ച്.