പെർത്ത്: വെസ്റ്റ് ഇൻഡീസിന് എതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ഓസ്ട്രേലിയയ്ക്ക് ജയം. 164 റണ്‍സിനാണ് ഓസീസ് ജയം സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സര പരന്പരയിൽ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. സ്കോർ: ഓസ്ട്രേലിയ 598/4 ഡിക്ലയേർഡ്, 182/2 ഡിക്ലയേർഡ്. വെസ്റ്റ് ഇൻഡീസ് 283, 333. ആദ്യ ഇന്നിംഗ്സിൽ 204ഉം രണ്ടാം ഇന്നിംഗ്സിൽ 104 നോട്ടൗട്ടുമായി മിന്നും ബാറ്റിംഗ് കാഴ്ചവച്ച ഓസ്ട്രേലിയയുടെ മാർനസ് ലബൂഷെയ്ൻ ആണ് പ്ലെയർ ഓഫ് ദ മാച്ച്.