ഫിഫ ലോകകപ്പിൽ ബ്രസീലിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായമുള്ള പുരുഷ കളിക്കാരനായി പ്രതിരോധതാരം ഡാനി ആൽവസ്.
ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ കാമറൂണിന് എതിരേ ഇറങ്ങിയതോടെയാണ് ഡാനി ആൽവസ് ഈ റിക്കാർഡിൽ എത്തിയത്. ഡാനി ആൽവസ് ആയിരുന്നു കാമറൂണിന് എതിരായ മത്സരത്തിൽ ബ്രസീലിന്റെ ക്യാപ്റ്റൻ.
1966 ലോകകപ്പിൽ 37 വയസ് പിന്നിട്ട റൈറ്റ് ബാക്ക് ജാൽമ സാന്റോസിന്റെ പേരിലുള്ള റിക്കാർഡ് 39 വയസും 210 ദിവസവും പ്രായമുള്ള ഡാനി ആൽവസ് പഴങ്കഥയാക്കി. ഖത്തർ ലോകകപ്പ് ഫുട്ബോളിനുള്ള ബ്രസീൽ ടീമിൽ ആൽവസിനെ ഉൾപ്പെടുത്തിയതിന് പരിശീലകൻ ടിറ്റെ വിമർശനത്തിന് ഇരയായിരുന്നു.