അഹമ്മദാബാദ്: വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്ര ജേതാക്കൾ. മഹാരാഷ്ട്രയെ അഞ്ചു വിക്കറ്റിനു കീഴടക്കിയാണു സൗരാഷ്ട്രയുടെ കിരീടനേട്ടം.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര നിശ്ചിത 50 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 248 റണ്‍സ് നേടി. ടൂർണമെന്റിൽ മികച്ച ഫോം തുടരുന്ന ഋതുരാജ് ഗെയ്ക്വാദി (131 പന്തിൽ 108) ന്റെ സെഞ്ചറിയാണു മഹാരാഷ്ട്രയ്ക്കു തുണയായത്. സൗരാഷ്ട്രയ്ക്കുവേണ്ടി ചിരാഗ് ജനി ഹാട്രിക്കോടെ മൂന്നു വിക്കറ്റ് നേടി.
ലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര ഷെൽഡണ്‍ ജാക്സന്റെ (136 പന്തിൽ പുറത്താകാതെ 133) സെഞ്ചുറി മികവിലാണു വിജയം പിടിച്ചെടുത്തത്. 67 പന്തിൽ 50 റണ്‍സ് നേടിയ ഹാർവിക് ദേശായി പിന്തുണ നൽകി.