ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിൽ വെയ്ത്സിനെ തകർത്ത് ചാന്പ്യന്മാരായി നോക്കൗട്ടിൽ കടന്ന ഇംഗ്ലണ്ട് ടീമിനു കോച്ച് ഗാരെത് സൗത്ത്ഗേറ്റിന്റെ സർപ്രൈസ് സമ്മാനം.
പ്രീക്വാർട്ടറിലെത്തിയതിന്റെ സന്തോഷത്തിൽ ഒരു ദിവസം പരിശീലനത്തിന് അവധി നൽകിയ സൗത്ത്ഗേറ്റ് കളിക്കാരെ ഞെട്ടിച്ചത് ’മിൽക്ക് ഷേക്ക്’ ഓഫർ ചെയ്തുകൊണ്ട്. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വെയിത്സിനെ തോൽപ്പിച്ചത്.
2018 റഷ്യൻ ലോകകപ്പിലാണ് സർപ്രൈസ് സമ്മാനപദ്ധതി സൗത്ത്ഗേറ്റ് ആരംഭിച്ചത്. 2018 ലോകകപ്പ് പ്രീക്വാർട്ടറിൽ കൊളംബിയയെ നേരിടാൻ തയാറെടുക്കുന്നതിനിടെ സൗത്ത്ഗേറ്റ് ടീമംഗങ്ങൾക്കു സർപ്രൈസ് സമ്മാനമായി ബിയർ നൽകി. ഖത്തറിൽ ആൽക്കഹോൾ ഉപയോഗം അത്ര ’സുഖകരം’ അല്ലാത്തതിനാൽ സർപ്രൈസ് ’മിൽക്ക് ഷേക്കിൽ’ ഒതുക്കുകയായിരുന്നുവെന്നു മാത്രം.
വെയിത്സിനെതിരായ ജയത്തിനു ശേഷം എങ്ങനെയാണ് വിജയമാഘോഷിക്കുകയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സൗത്ത്ഗേറ്റിന്റെ മറുപടി രസകരമായിരുന്നു. ’ ഹോട്ടലിൽ ലോഡ് കണക്കിനു മിൽക്ക് ഷേക്ക് ഇരിപ്പുണ്ട്...
ഇവിടെ എല്ലാം വ്യത്യസ്തമാണ്... എന്താ ശരിയല്ലേ ? ബേസ്കാന്പായ ഹോട്ടലിലെ അന്തരീക്ഷം ഗംഭീരമാണ് ’- ഇംഗ്ലീഷ് പരിശീലകൻ പറഞ്ഞു. റഷ്യയുമായി താരതമ്യപ്പെടുത്തുന്പോൾ ഇവിടുത്തെ സ്ഥിതിഗതികൾ വ്യത്യസ്തമാണെന്നും ഇവിടെ വിശ്വാസം കൂടുതലാണെന്നും സൗത്ത്ഗേറ്റ് കൂട്ടിച്ചേർത്തു.