ക്രൈസ്റ്റ് ചർച്ച് (ന്യൂസിലൻഡ്): ഇന്ത്യ x ന്യൂസിലൻഡ് മൂന്നാം ഏകദിന ക്രിക്കറ്റ് മഴയെത്തുടർന്ന് ഉപേക്ഷിച്ചു.
ഇതോടെ മൂന്ന് മത്സര പരന്പര 1-0ന് ന്യൂസിലൻഡ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.3 ഓവറിൽ 219നു പുറത്തായി. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 18 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 108 റണ്‍സ് നേടിയിരിന്നു.
64 പന്തിൽ 51 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ശ്രേയസ് അയ്യർ 59 പന്തിൽ 49 റണ്‍സ് നേടി. ഋഷഭ് പന്ത് (16 പന്തിൽ 10) വീണ്ടും പരാജയപ്പെട്ടു. ന്യൂസിലൻഡിനായി ഫിൻ അലെൻ (57) അർധസെഞ്ചുറി നേടി.