ദോഹ: മൊറോക്കോ സ്വപ്നം കാണുകയാണ്; ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിന് അപ്പുറമുള്ള ഒരു സ്ഥാനമാണത്. കാനഡയാണ് എതിരാളികൾ. അൽ തൗമമ സ്റ്റേഡിയത്തിൽ രാത്രി 8.30 മുതലാണു മത്സരം.
സമനിലയാണെങ്കിൽപോലും മൊറോക്കോ നോക്കൗട്ടിലേക്കു മുന്നേറും. തോറ്റാൽ കാര്യങ്ങൾ കുഴപ്പത്തിലാകും. അങ്ങനെ വന്നാൽ, മുന്നേറാൻ ഗ്രൂപ്പിൽ ഇതേസമയം നടക്കുന്ന മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ കുറഞ്ഞതു രണ്ടു ഗോളിനു ബെൽജിയത്തോടു തോൽക്കണം. ബെൽജിയം തോറ്റാലും കുഴപ്പമില്ല, മുന്നേറാം. ക്രൊയേഷ്യ-ബെൽജിയം മത്സരം സമനിലയാണെങ്കിൽ, മൊറോക്കോ പുറത്താകാൻ കുറഞ്ഞതു നാലു ഗോളിനെങ്കിലും തോൽക്കണം.
മറുവശത്ത്, രണ്ടു തോൽവിയോടെ പുറത്താകൽ ഉറപ്പിച്ച കാനഡ ജയത്തോടെ, അഭിമാനത്തോടെ ഒരു മടക്കമാണു പ്രതീക്ഷിക്കുന്നത്.
മത്സരഫലം കാണിക്കുന്നപോലെ അത്ര മോശക്കാരല്ല കാനഡ. ഒരു മികച്ച ഫിനിഷറുടെ അഭാവമാണ് അവർക്കു ഗോളുകൾ നഷ്ടപ്പെടുത്തിയ്. ഈ പ്രശ്നം പരിഹരിക്കപ്പെട്ടാൽ മൊറോക്കോ വിയർക്കും. കനേഡിയൻ കുട്ടികൾക്ക് അഭിമാനത്തോടെ മടക്കം.