ക്രൈസ്റ്റ്ചർച്ച് (ന്യൂസിലൻഡ്): ഇന്ത്യ x ന്യൂസിലൻഡ് മൂന്നു മത്സര ഏകദിന ക്രിക്കറ്റിന്റെ തീരുമാനം ഇന്നറിയാം. പരന്പരയിലെ മൂന്നാം മത്സരം ഇന്നു ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവൽ സ്റ്റേഡിയത്തിലാണു നടക്കുക.
ഇന്ത്യൻ സമയം രാവിലെ 7.00 മുതലാണ് മത്സരം. പരന്പരയിലെ ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനു ജയിച്ച ന്യൂസിലൻഡ് 1-0ന് മുന്നിലാണ്.
രണ്ടാം മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇന്നു ജയിച്ചാൽ മാത്രമേ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യക്കു പരന്പര തോൽവി ഒഴിവാക്കാൻ സാധിക്കൂ.