കുറച്ചുകാലമായി പോർച്ചുഗൽ ഫുട്ബോൾ ടീം അറിയപ്പെട്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലായിരുന്നു. റോണോയുടെ പ്രകടനങ്ങൾ ആ പ്രചാരണത്തെ കുറച്ചധികം സ്വാധീനിക്കുകയും ചെയ്തു. എന്നാൽ കാലംമാറിയെന്ന വിളിച്ചുപറച്ചിൽ ഖത്തറിൽ നടക്കുന്നുണ്ട്.
പോർച്ചുഗലിന്റെ സൂപ്പർ ഹീറോ ഇപ്പോൾ ക്രിസ്റ്റ്യാനോ അല്ല; ബ്രൂണോ ഫെർണാണ്ടസാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോർച്ചുഗൽ ആകെ നേടിയ അഞ്ചു ഗോളുകളിൽ നാലിലും ബ്രൂണോ ഫെർണാണ്ടസിനു പങ്കുണ്ട്.
ആദ്യ മത്സരത്തിൽ ഘാനയ്ക്കെതിരെ പോർച്ചുഗൽ നേടിയ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയതു ബ്രൂണോയായിരുന്നു. ഉറുഗ്വെയ്ക്കെതിരായ മത്സരത്തിലും ബ്രൂണോ തിളങ്ങി; ഇക്കുറി ഗോളിനു വഴിയൊരുക്കുകയല്ല, ഗോൾ നേടുകതന്നെ ചെയ്തു.