മെക്സികോ സിറ്റി: അർജന്റീന -മെക്സിക്കോ മത്സരത്തിനു പിന്നാലെ സൂപ്പർ താരം ലയണൽ മെസിക്കെതിരേ ഭീഷണിയുമായി മെക്സിക്കോയുടെ ബോക്സിംഗ് ലോകചാന്പ്യൻ കനേലോ അൽവാരസ്.
മെക്സിക്കോക്കെതിരായ മത്സരം വിജയിച്ചശേഷം ഡ്രസിംഗ് റൂമിൽ മെസിയും സംഘവും ആഘോഷിക്കവെ മെക്സിക്കോയുടെ ജേഴ്സിയും പതാകയും മെസി നിലത്തിട്ട് ചവിട്ടിയെന്നാണ് അൽവാരസിന്റെ ആരോപണം. തന്നെ കാണാതിരിക്കാൻ അയാൾ ദൈവത്തോട് പ്രാർഥിക്കട്ടെയെന്നും ഭീഷണിസ്വരത്തിൽ അൽവാരസ് ട്വീറ്റ് ചെയ്തു.