അലിയു സിസേ എന്ന സെനഗൽ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലകനെ അറിയാത്തവർ ചുരുക്കം. 2015 മുതൽ സെനഗലിനെ പരിശീലിപ്പിക്കുന്ന സിസേയുടെ ശിക്ഷണത്തിൽ തുടർച്ചയായ രണ്ടാം തവണയാണ് സെനഗൽ ഫിഫ ലോകകപ്പ് വേദിയിൽ എത്തുന്നത്.
തുടർച്ചയായ രണ്ട് തവണ ലോകകപ്പ് സെനഗൽ കളിക്കുന്നതും ഇതാദ്യം. 2002ൽ മാത്രമായിരുന്നു മുന്പ് സെനഗൽ ലോകകപ്പിൽ കളിച്ചത്. അന്ന് ടീമിനൊപ്പം ക്യാപ്റ്റനായി സിസേ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയം.
എന്നാൽ, ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്ന മറ്റൊരു കാര്യമുണ്ട്. അമേരിക്കൻ ഹിപ് ഹോപ്പ് റാപ്പറായ സ്നൂപ്പ് ഡോഗ്ഗുമായുള്ള സിസേയുടെ സാമ്യം ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറയുന്നു. സിസേയുമായുള്ള സാമ്യം ചൂണ്ടിക്കാണിച്ചുള്ള ഒരു ട്വീറ്റിനോട് സ്നൂപ്പ് പ്രതികരിച്ചതാണ് സോഷ്യൽ മീഡിയയിൽ തരംഗമാകാനുള്ള കാരണം.