ദോഹ: അമിസ്മരണീയ നിമിഷത്തിനു നന്ദി വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ജാപ്പനീസ് ലോകകപ്പ് ഫുട്ബോൾ ടീം. മുൻ ലോകചാന്പ്യന്മാരായ ജർമനിയെ അട്ടിമറിച്ച ജപ്പാൻ ടീം ഡ്രസിംഗ് റൂം വൃത്തിയാക്കിയ ശേഷമാണ് അവിടം വിട്ടുപോയത്.
ജാപ്പനീസ് ആരാധകർ സ്റ്റേഡിയം ശുചീകരിച്ച് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനൊപ്പമാണ് ടീമിന്റെ ഈ പ്രവൃത്തി. ഡ്രസിംഗ് റൂം വൃത്തിയാക്കിയതിനൊപ്പം ജാപ്പനീസ് ടീം കടലാസുകൾകൊണ്ട് പക്ഷികളെ ഉണ്ടാക്കിവച്ച് അലങ്കരിക്കുകയും ചെയ്തു. എല്ലാറ്റിനും നന്ദി എന്ന് അറബിയിൽ ഒരു കുറിപ്പും വച്ചശേഷമാണ് ജപ്പാൻ ടീം പോയത്.
ജർമനിക്ക് എതിരായത് ജപ്പാന്റെ ചരിത്ര വിജയമാണെന്നും ജപ്പാൻ ഫുട്ബോളിന്റെ സുവർണഘട്ടമാണിതെന്നും ടീം മാനേജർ ഹാജിമേ മൊറിയാസു പറഞ്ഞു.