ദോഹ: ഇന്ന് അമേരിക്കയ്ക്കെതിരായ മത്സരത്തിൽ ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ ഇറങ്ങുമെന്ന് പരിശീലകൻ ഗാരെത് സൗത്ത് ഗേറ്റ്. ഗ്രൂപ്പ് ബിയിൽ ഇറാന് എതിരായ ആദ്യ മത്സരത്തിനിടെ ഹാരി കെയ്നിന് പരിക്കേറ്റിരുന്നു.
മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ താരത്തെ പരിശീലകൻ പിൻവലിച്ചു. പരിക്കേറ്റതിനാൽ ഇന്ന് അമേരിക്കയ്ക്ക് എതിരായ മത്സരത്തിൽ കെയ്ൻ കളിച്ചേക്കില്ലെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ആശങ്ക വേണ്ടെന്നും ക്യാപ്റ്റൻ കളത്തിലിറങ്ങുമെന്നും സൗത്ത് ഗേറ്റ് അറിയിച്ചു.
ഹാരി കെയ്നിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. ടീം ഗ്രൂപ്പിൽ നിന്ന് മാറിയാണ് പരിശീലനം നടത്തുന്നത്. പരിക്കുണ്ടോയെന്ന് കണ്ടെത്താൻ ബുധനാഴ്ച സ്കാനിംഗും നടത്തി - സൗത്ത് ഗേറ്റ് പറഞ്ഞു.
ഇംഗ്ലണ്ടിനായി 51 ഗോളുകൾ കെയ്ൻ ഇതുവരെ നേടിയിട്ടുണ്ട്. രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ എന്ന മുൻ താരം വെയ്ൻ റൂണിയുടെ (53) റിക്കാർഡ് മറികടക്കാൻ മൂന്ന് ഗോൾ കൂടി കെയ്നു മതി.