ദോഹ: ലാ റോഹാസിന്റെ പാസിംഗ് ഗെയിമിനും സ്കോറിംഗ് പാടവത്തിനും മുന്നിൽ കോസ്റ്റാറിക്ക നിഷ്പ്രഭം. ആദ്യപകുതിയിൽത്തന്നെ മൂന്ന് ഗോളിനു പിന്നിലായ കോസ്റ്റാറിക്കയെ 7-0നു തകർത്ത് സ്പെയ്ൻ 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിൽ തങ്ങളുടെ ആദ്യ മത്സരം ആഘോഷമാക്കി.
സ്പെയ്ൻ @ 100
മത്സരത്തിന്റെ 11-ാം മിനിറ്റിൽ ഡാനി ഓൾമൊയിലൂടെ സ്പെയ്ൻ ലീഡ് നേടി, ലോകകപ്പ് ചരിത്രത്തിൽ സ്പെയ്നിന്റെ 100-ാം ഗോൾ. 21-ാം മിനിറ്റിൽ മാർക്കൊ അസെൻസിയൊ സ്പെയ്നിന്റെ ലീഡ് 2-0 ആക്കി. 10 മിനിറ്റിനുശേഷം സ്പെയ്നിന് അനുകൂലമായി പെനൽറ്റി. കിക്ക് എടുത്ത ഫെറാൻ ടോറസിന് പിഴച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫെറാൻ ടോറസ് (54-ാം മിനിറ്റ്) ഇരട്ട ഗോൾ തികച്ചു.
ഗാവി റിക്കാർഡ്
ലോകകപ്പ് ചരിത്രത്തിൽ സ്പെയ്നിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റിക്കാർഡ് കുറിച്ച് 74-ാം മിനിറ്റിൽ ഗാവിയുടെ (18 വയസ് 110 ദിനം) ഗോൾ. ലോകകപ്പ് ചരിത്രത്തിൽ ബ്രസീൽ ഇതിഹാസം പെലെ (17 വയസ് 249 ദിവസം), മെക്സിക്കോയുടെ മാനുവൽ റോസസ് (18 വയസ് 99 ദിനം) എന്നിവർക്കുശേഷം ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമനുമായി ഗാവി.
90-ാം മിനിറ്റിൽ സോളറും 90+2-ാം മിനിറ്റിൽ മൊറാട്ടയും ഗോൾ നേടിയതോടെ സ്പെയ്ന്റെ ജയം 7-0ന്. ലോകകപ്പിൽ സ്പെയ്ൻ ഏഴ് ഗോൾ നേടുന്നത് ഇതാദ്യമാണ്.