മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ ടീമുകളിൽ രണ്ട് സംഭവങ്ങൾ. ക്രിസ്റ്റ്യാനൊ റൊണാൾഡോ ക്ലബ് വിട്ടതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിൽക്കാൻ ഗ്ലാസേഴ്സ് കുടുംബം നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത്.
അമേരിക്കക്കാരായ ഗ്ലാസെർ കുടുംബത്തിന് എതിരേ യുണൈറ്റഡ് ആരാധകർ കഴിഞ്ഞ സീസണിൽ അതിശക്തമായി രംഗത്ത് എത്തിയിരുന്നു. 2005ലാണ് ഗ്ലാസെർ കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റെടുത്തത്.
യുണൈറ്റഡിന്റെ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ മുഖ്യപരിശീലകൻ പെപ് ഗ്വാർഡിയോളയുടെ കരാർ 2025വരെ ദീർഘിപ്പിച്ചതും ഇതേ സമയത്ത്. 2016ൽ ജർമൻ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിൽനിന്നാണ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. നാല് പ്രീമിയർ ലീഗ് കിരീടം ഉൾപ്പെടെ 11 ട്രോഫികൾ പെപ്പിന്റെ കീഴിൽ സിറ്റി സ്വന്തമാക്കി.