മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ക്ലബ്ബിന്റെ ആരാധകരെയും ഇഷ്ടമാണെന്ന കുറിപ്പുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ട്വിറ്റർ പോസ്റ്റ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി വഴിപിരിഞ്ഞ ശേഷമാണ് റൊണാൾഡോ ടീമിനോടുള്ള തന്റെ ഇഷ്ടം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
പരസ്പരധാരണയോടെ റൊണാൾഡോയുമായി വഴിപിരിഞ്ഞതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഒന്നരയാഴ്ച മുന്പ് ഒരു അഭിമുഖത്തിൽ നടത്തിയ വിവാദ പരാമർശത്തോടെ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് ഏകദേശം ഉറപ്പായിരുന്നു.
സർ അലക്സ് ഫെർഗൂസനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുരോഗതി ഇല്ലെന്നും നിലവിലെ മാനേജർ എറിക് ടെൻ ഹഗിനോട് ബഹുമാനം തോന്നുന്നില്ലെന്നും തന്നെ ക്ലബ്ബിൽനിന്നു പുറത്താക്കാൻ കഴിഞ്ഞ സീസണ് മുതൽ ശ്രമം നടക്കുന്നതായുമുള്ള വെളിപ്പെടുത്തലുകളാണ് റൊണാൾഡോയെ വിവാദനായകനാക്കിയത്.