ദോഹ: ഒന്പതാം മിനിറ്റിൽ ഗോൾവഴങ്ങിയശേഷം നാലുഗോൾ തിരിച്ചടിച്ചൊരു രാജകീയ തിരിച്ചുവരവ്; ലോകചാന്പ്യന്മാർക്ക് ഇതിലും നല്ലൊരു തുടക്കം ലഭിക്കാനില്ല. ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയയെ ഒന്നിനെതിരേ നാലു ഗോളുകൾക്കാണു ഫ്രാൻസ് പരാജയപ്പെടുത്തിയത്. 26ന് ഡെൻമാർക്കിനെതിരെയാണു ഫ്രാൻസിന്റെ അടുത്ത മത്സരം.
ക്രെയ്ഗ് ഗുഡ്വിന്റെ അപ്രതീക്ഷിത ഗോളിൽ ഓസ്ട്രേലിയ മുന്നിലെത്തിയപ്പോൾ, അർജന്റീനയുടെ വഴിയിലൂടെയാണോ ലോകജേതാക്കളുടെ യാത്രയെന്ന് ആരാധകർ ഒരുവേള ശങ്കിച്ചിട്ടുണ്ടാകണം. എന്നാൽ, അർജന്റീനയല്ല തങ്ങളെന്നു ഫ്രാൻസ് തെളിയിച്ചു. ആദ്യം അഡ്രിയൻ റാബിയോ യിലൂടെ സമനില.
പിന്നെ ഒളിവർ ജിറൂദിന്റെ ലീഡ്. രണ്ടാം പകുതിയിൽ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ തകർപ്പൻ ഗോൾ. മൂന്നു മിനിറ്റിനുശേഷം വീണ്ടും ജിറൂദിലൂടെ സൂപ്പർ ക്ലൈമാക്സ്. എംബാപ്പെയും ഗ്രീസ്മാനും ജിറൂദും ഡെംബലെയും ചേർന്ന ഈ ഫ്രഞ്ച് നിര കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന പ്രഖ്യാപനവും മത്സരത്തിൽനിന്നു വ്യക്തം.
ക്രെയ്ഗ് ഗുഡ്വിൻ (9’)
ഹാരി സൗട്ടറിന്റെ ഫീൽഡ് പാസ് പിടിച്ചെടുത്ത് ഓടിക്കറിയ മാത്യു ലെക്കിയുടെ ക്രോസ്. ലോക ചാന്പ്യന്മാരെ ഞെട്ടിച്ച് ക്രെയ്ഗ് ഗുഡ്വിന്റെ ഉജ്ജ്വല ഫിനിഷിംഗ്.
അഡ്രിയൻ റാബിയോ (27’)
അന്റോയിൻ ഗ്രീസ്മാന്റെ കോർണർ പിടിച്ചെടുത്തു തിയോ ഹെർണാണ്ടസിന്റെ പാസ്. ഓസ്ട്രേലിയൻ ഗോളിക്ക് ഒവസരവും നൽകാതെ റാബിയോയുടെ ഹെഡ്ഡർ.
ഒളിവർ ജിറൂദ് (32’, 71’)
1. ഓസ്ട്രേലിയൻ പ്രതിരോധതാരം നഥാനിയൽ അറ്റ്കിൻസന്റെ പിഴവ്. പന്തു പിടിച്ചെടുത്ത കിലിയൻ എംബാപ്പെയുടെ ബാക്ക്ഹീൽ പാസ് കിട്ടിയത് റാബിയോയ്ക്ക്. ബോക്സിലേക്കു മറിച്ച പന്ത് വലയിലേക്കു തിരിച്ചുവിടേണ്ട ജോലിയേ ജിറൂദിനുണ്ടായിരുന്നുള്ളൂ. ലളിതം, മനോഹരം.
2. ഇടതുവിംഗിലൂടെ ഓടിക്കയറിയ എംബാപ്പെയുടെ ഉഗ്രനൊരു പാസ്. ജിറൂദിനുണ്ടായിരുന്നതു തലകൊണ്ടു പന്തിലൊന്നു തടവി വലയിലേക്കു തിരിച്ചുവിടേണ്ട ജോലി മാത്രം.
കിലിയൻ എംബാപ്പെ (68’)
ഒസ്മാൻ ഡെംബലെയുടെ പാസ്. രണ്ട് ഓസീസ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ചാടി, തകർപ്പൻ ഹെഡ്ഡറിലൂടെ എംബാപ്പെയുടെ കിടിലൻ ഫിനിഷിംഗ്.