കൊച്ചി: ഐഎസ്എല്‍ 2022-23 സീസണിലേക്ക് ഏഴു മലയാളി താരങ്ങള്‍ ഉള്‍പ്പെടെ 10 പുതുമുഖങ്ങള്‍ അടങ്ങുന്ന 28 അംഗ ഔദ്യോഗിക ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. മുഖ്യപരിശീലകനായ ഇവാന് വുകോമാനോവിച്ചിന്റെ കീഴില്‍ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് ടീമിന്റെ വിലയിരുത്തല്‍.
ജെസെല്‍ കര്‍ണെയ്റോ ആണ് ക്യാപ്റ്റന്‍. വിബിന് മോഹനന്, കെ.പി. രാഹുല്‍, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്, സച്ചിന് സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ് എന്നിവരാണ് മലയാളി താരങ്ങള്‍.
നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിക്കെതിരെ നടക്കുന്ന ഉദ്ഘാടന മത്സരത്തിനായുള്ള തയാറെടുപ്പിലാണ് ടീം. ഐഎസ്എല്‍ ഒമ്പതാം സീസണിലേക്കുള്ള ടീം ഇവരില്‍ നിന്നാണ്.
2022-23 സീസൺ ബ്ലാസ്റ്റേഴ്സ് ടീം
ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ സിംഗ് ഗില്‍, കരണ്‍ജിത് സിംഗ്, മുഹീത് ഷാബിര്‍ ഖാൻ, സച്ചിന് സുരേഷ്.
പ്രതിരോധനിര: വിക്ടര്‍ മോംഹിൽ, മാര്‍ക്കോ ലെസ്കോവിച്ച്, റൂയിവ ഹോര്‍മിപാം, സന്ദീപ് സിംഗ്, ബിജോയ് വര്‍ഗീസ്, നിഷു കുമാർ, ജെസെല്‍ കര്‍ണെയ്റൊ, ഹര്‍മന്‍ജോത് ഖബ്ര.
മധ്യനിര: ജീക്സണ് സിംഗ്, ഇവാന് കലിയൂഷ്നി, പ്യൂട്ടിയ, ആയുഷ് അധികാരി, സൗരവ് മണ്ഡൽ, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുൾ സമദ്, ബ്രൈസ് മിറാന്‍ഡ, വിബിന് മോഹൻ, നിഹാല്‍ സുധീഷ്, ഗിവ്സണ് സിംഗ്.
മുന്നേറ്റ നിര: ദിമിത്രിയോസ് ഡയമാന്റകോസ്, കെ.പി. രാഹുൽ, അപ്പോസ്തോലസ് ജിയാനു, ബിദ്യാഷാഗര്‍ സിംഗ്, എം.എസ്. ശ്രീക്കുട്ടൻ.
ഡയമാന്റകോസ് ഒന്‍പതാം നന്പർ
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊന്പൻ സംഘത്തെ പ്രഖ്യാപിച്ചതോടെ മഞ്ഞപ്പട ആരാധകർ ആവേശത്തിൽ. 2021-22 സീസണിൽ സെർബിയൻ മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ ശിക്ഷണത്തിൽ ഐഎസ്എൽ ഫൈനലിൽ എത്തിയതിന്റെ ആവേശത്തിലാണ് എവരും. അതുകൊണ്ടുതന്നെ നാളെ ആരംഭിക്കുന്ന 2022-23 സീസണിൽ കിരീടപ്രതീക്ഷയിലാണ് ആരാധകർ. ടീം ലക്ഷ്യമിടുന്നതും കിരീടത്തിനായാണെന്ന് ഇതിനോടകം ഉറുഗ്വെൻ പ്ലേമേക്കറായ അഡ്രിയാൻ ലൂണയടക്കം വ്യക്തമാക്കി.
ആക്രമണം നടക്കും
2021-22 സീസണിൽ അർജന്റീനക്കാരനായ ഹൊർഹെ പെരേര ഡിയസും സ്പാനിഷുകാരനായ ആൽവാരൊ വാസ്ക്വെസും ചേർന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആക്രമണം നയിച്ചത്. അതിലും ശക്തമായ ആക്രമണമായിരിക്കും ഇത്തവണത്തേത് എന്ന വ്യക്തമായ സൂചനയും ടീം പ്രഖ്യാപനത്തിലും നന്പർ പ്രഖ്യാപനത്തിലും നടന്നു എന്നതും ശ്രദ്ധേയം. കാരണം, കഴിഞ്ഞ സീസണിൽ 9-ാം നന്പർ താരം കേരള ബ്ലാസ്റ്റേഴ്സിൽ ഇല്ലായിരുന്നു. ഡിയസ് 30ഉം വാസ്ക്വെസ് 99ഉം നന്പറായിരുന്നു. ഒരു ബോക്സ് പ്ലെയറിന്റെ പൂർണത ടീമിൽ 2021-22 സീസണിൽ ഇല്ലായിരുന്നു എന്നു ചുരുക്കം. അതിനുള്ള പരിഹാരമായി ഇത്തവണ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ചൂണ്ടികാണിച്ചിരിക്കുന്നത് ദിമിത്രിയോസ് ഡയമാന്റകോസിനെയാണ്.
എന്നാൽ, ഗ്രീക്ക് സെന്റർ ഫോർവേഡ് ആയ ദിമിത്രിയോസ് ഡയമാന്റകോസിനെ ഒന്‍പതാം നന്പറാക്കിയാണ് 2022-23 സീസണ് ടീമിനെ പ്രഖ്യാപിച്ചത്. ഓസ്ട്രേലിയൻ താരമായ അപ്പൊസ്തൊലസ് ജിയാനുവിനെ 99-ാം നന്പറുമാക്കി.
മധ്യനിര കരുത്താർജിച്ചു
കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് മധ്യനിരയിലേക്ക് ഒരു വിദേശ സാന്നിധ്യം എത്തി എന്നതാണ് ശ്രദ്ധേയം. സെന്റർ മിഡ്ഫീൽഡിൽ യുക്രെയ്ൻ താരമായ ഇവാൻ കലിയൂഷ്നിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ പുതിയ വിദേശ സാന്നിധ്യം. മധ്യനിരയിൽ കളിമെനയുന്ന അഡ്രിയാൻ ലൂണയ്ക്ക് കലിയൂഷ്നിയുടെ വരവ് കൂടുതൽ ശക്തി പകരും. ഒപ്പം സഹൽ അബ്ദുൾ സമദ്, പ്യൂട്ടിയ, ജീക്സണ് സിംഗ്, പുതുമുഖങ്ങളായ ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ തുടങ്ങിയവരും മധ്യനിരയിൽ ടീമിന്റെ കരുത്താണ്.
പ്രതിരോധം
ക്യാപ്റ്റൻ ജെസെൽ കർണെയ്റൊ ആണ് പ്രതിരോധം നയിക്കുന്നത്. സ്പാനിഷ് സെന്റർ ഡിഫെൻഡർ ആയ വിക്ടർ മോംഹിൽ ആണ് പ്രതിരോധത്തിലെ പുതുമുഖം. ക്രൊയേഷ്യൻ സെന്റർ ഡിഫെൻഡർ ആയ മാർക്കൊ ലെസ്കോവിച്ചിനൊപ്പം മോംഹിലും ചേരുന്നതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടുകട്ടിയാകും എന്നാണ് നിരീക്ഷണം. ഇവർക്കൊപ്പം 21-ാം നന്പർ ജഴ്സിയുമായി ബിജോയ് വർഗീസ്, റൂയിവ ഹോർമിപാം തുടങ്ങിയവരും അണിനിരക്കും.
ഒന്നാം നന്പർ കരണ്‍ജിത്
ഒന്നാം നന്പർ ഗോളിയായിരിക്കുന്നത് കരണ്‍ജീത് സിംഗ് ആണ്. 2021-22 സീസണിലെ ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടിയ പ്രഭ്സുഖൻസിംഗ് ഗിൽ 13-ാം ജഴ്സി നന്പറാണ് അണിയുക. പ്രഭ്സുഖൻസിംഗ് ഗിൽ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ കാവൽക്കാരൻ. പരിക്കിന്റെ പ്രശ്നം നേരിട്ടെങ്കിലും പ്രഭ്സുഖൻസിംഗ് കളത്തിൽ തിരിച്ചെത്തി.