കോട്ടയം: 38-ാമത് ഗിരിദീപം ബഥനി സ്റ്റേറ്റ് യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കോട്ടയവും എറണാകുളവും ചാന്പ്യന്മാർ. ഇരു ഫൈനലിലും തൃശൂരിന് തോൽവി നേരിട്ടു.
ആണ്‍കുട്ടികളുടെ ഫൈനലിൽ കോട്ടയം 76-72ന് തൃശൂരിനെ കീഴടക്കി. കോട്ടയത്തിനായി നിരഞ്ജൻ എസ്. നായർ 17ഉം തൃശൂരിനായി വിനയ് ശങ്കർ 32ഉം പോയിന്റ് നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം 72-39ന് തൃശൂരിനെ തകർത്താണ് ചാന്പ്യന്മാരായത്. എറണാകുളത്തിനായി അമാൻഡ മരിയ 23 പോയിന്റ് നേടി. അമാൻഡയാണ് പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മികച്ച താരമായത്. കോട്ടയത്തിന്റെ ജോനാഥൻ പ്രിൻസ് ആണ് ആണ്‍കുട്ടികളുടെ വിഭാഗത്തിലെ മികച്ച താരം.