മിലാൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്നും നാളെയും വന്പൻ പോരാട്ടങ്ങൾ. ഗ്രൂപ്പ് സിയിൽ അരങ്ങേറുന്ന ഇന്റർ മിലാൻ x ബാഴ്സലോണ കൊന്പുകോർക്കലാണ് ഇന്നത്തെ സൂപ്പർ പോരാട്ടം. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ബയേണ്‍ മ്യൂണിക്, ലിവർപൂൾ, ടോട്ടനം, അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ യൂറോപ്യൻ കരുത്തർ ഇന്ന് കളത്തിലുണ്ട്.
നാളെ നടക്കുന്ന മിന്നും പോരാട്ടം ഗ്രൂപ്പ് ഇയിലെ ചെൽസി x എസി മിലാൻ ആണ്. നാളെ രാത്രി 12.30നാണ് ഈ പോരാട്ടം. ചെൽസിക്ക് ഗ്രൂപ്പിൽ ഇതുവരെ ജയം നേടാൻ സാധിച്ചിട്ടില്ല. പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ്, റയൽ മാഡ്രിഡ് തുടങ്ങിയ വന്പന്മാരും നാളെ കളത്തിലുണ്ട്.