മയ്യോർക്ക: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ പോളിഷ് സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഗോളിൽ ബാഴ്സലോണ 1-0ന് മയ്യോർക്കയെ കീഴടക്കി. മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കൊ മാഡ്രിഡ് 2-0ന് സെവിയ്യയെ കീഴടക്കി. ലീഗിൽ ഏഴ് മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് എത്തി.