ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരം ഇന്ന് ഗോഹട്ടിയിൽ. ജസ്പ്രീത് ബുംറ പരിക്കേറ്റു പുറത്തായശേഷം പുതിയ പേസ് ഫോർമുല കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമം ഇന്ന് ആരംഭിക്കും.
തിരുവനന്തപുരത്ത് നടന്ന ആദ്യമത്സരത്തിൽ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കിയ ഇന്ത്യ, മൂന്ന് മത്സര പരന്പരയിൽ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരന്പര സ്വന്തമാക്കാം. അങ്ങനെയെങ്കിൽ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഹോം ട്വന്റി-20 പരന്പരനേട്ടം ആകുമത്.