മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന രണ്ട് ട്വന്റി-20 ക്രിക്കറ്റിൽ പേസർ മുഹമ്മദ് സിറാജ് ഇന്ത്യൻ ടീമിൽ. പുറംവേദനയെത്തുടർന്ന് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരമായാണ് സിറാജ് എത്തിയത്. സിറാജ് ഇന്നലെ ടീമിനൊപ്പം ചേർന്നു.
നാളെ നടക്കുന്ന രണ്ടാം ട്വന്റി-20ക്കായി ഇന്ത്യൻ ടീം ഗോഹട്ടിയിൽ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിനു ജയിച്ചിരുന്നു. പരന്പരയിലെ മൂന്നാം മത്സരം ഒക്ടോബർ നാലിന് ഇൻഡോറിലാണ്.