ധാക്ക: ഏഷ്യ കപ്പ് ട്വന്റി-20 വനിതാ ക്രിക്കറ്റ് പോരാട്ടത്തിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്ന് കളത്തിൽ. ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിമുതലാണ് ഇന്ത്യ x ശ്രീലങ്ക പോരാട്ടം. ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടന പോരാട്ടത്തിൽ ആതിഥേയരായ ബംഗ്ലാദേശ് തായ്ലൻഡിനെ നേരിടും. രാവിലെ 8.30നാണ് ഈ മത്സരം.
റൗണ്ട് റോബിൻ രീതിയിൽ നടക്കുന്ന ചാന്പ്യൻഷിപ്പിൽ എഴ് ടീമുകൾ പങ്കെടുക്കുന്നു. ഇന്ത്യ, ബംഗ്ലാദേശ്, തായ്ലൻഡ്, ശ്രീലങ്ക എന്നിവയ്ക്ക് പുറമേ മലേഷ്യ, പാക്കിസ്ഥാൻ, യുഎഇ ടീമുകളാണ് ചാന്പ്യൻഷിപ്പിൽ ഉള്ളത്. ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിൽ എത്തും. 15-ാം തീയതിയാണ് ഫൈനൽ.