വിരാട് കോഹ്ലി, രോഹിത് ശർമ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ... ഇന്ത്യൻ ബാറ്റിംഗിലെ അതിപ്രഗൽഭരുടെ നിര ഇങ്ങനെ നീളുന്നു. എന്നാൽ, ഇവരെയെല്ലാം പിന്തള്ളുന്ന മിന്നും പ്രകടനമാണ് 2022ൽ സൂര്യകുമാർ യാദവ് എന്ന എസ്കെവൈ നടത്തുന്നത്. ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ലായി എസ്കെവൈ രൂപാന്തരപ്പെട്ടുകഴിഞ്ഞു.
2022ൽ 700 റണ്‍സ് കടന്ന ആദ്യ ബാറ്ററായി സൂര്യ. 21 ട്വന്റി-20യിൽനിന്ന് 40.66 ശരാശരിയിൽ 732 റണ്‍സ് ആണ് 2022ൽ ഇതുവരെ സൂര്യകുമാർ നേടിയത്.
രണ്ടു റിക്കാർഡ്
ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന ബാറ്ററുമായി ഈ 32കാരൻ. 2018ൽ ശിഖർ ധവാൻ 689 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. കലണ്ടർ വർഷത്തിൽ 1000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റിക്കാർഡ് കുറിക്കാനുള്ള എല്ലാ സാഹചര്യവും സൂര്യക്കുണ്ട്. 32 ട്വന്റി-20യിൽനിന്ന് 39.04 ശരാശരിയിൽ 976 റണ്‍സാണ് താരത്തിന് ഇപ്പോഴുള്ളത്.
ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന റിക്കാർഡ് തിരുവനന്തപുരം ട്വന്റി-20യിൽ സൂര്യകുമാർ സ്വന്തമാക്കി. പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാൻ 2021ൽ 42 സിക്സ് നേടിയതായിരുന്നു രാജ്യാന്തര ട്വന്റി-20യിലെ ഇതുവരെയുള്ള റിക്കാർഡ്. നിലവിൽ 2022ൽ ഇതുവരെ 45 സിക്സ് സൂര്യയുടെ ബാറ്റിൽനിന്ന് പിറന്നു. ഒരു കലണ്ടർ വർഷം 50 സിക്സ് എന്ന അപൂർവ റിക്കാർഡ് കുറിക്കാനുള്ള തയാറെടുപ്പിലാണ് എസ്കെവൈ.