കോട്ടയം: 38-ാമത് ഗിരിദീപം ബഥനി സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോളിൽ തൃശൂർ ടീമുകൾക്ക് ജയത്തുടക്കം. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂർ 84-57ന് എറണാകുളത്തെയും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 71-54ന് കൊല്ലത്തെയും കീഴടക്കി.
ആണ്‍കുട്ടികളുടെ വിഭാഗത്തിലെ മറ്റു മത്സരങ്ങളിൽ തിരുവനന്തപുരം 63-40ന് പത്തനംതിട്ടയെയും കോഴിക്കോട് 79-55ന് ഇടുക്കിയെയും മലപ്പുറം 67-34 പാലക്കാടിനെയും കീഴടക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട 44-6ന് ഇടുക്കിയെയും തിരുവനന്തപുരം 59-51ന് കണ്ണൂരിനെയും എറണാകുളം 49-23ന് കോട്ടയത്തെയും തോൽപ്പിച്ചു.