ബ്രാഗ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനെ കീഴടക്കി സ്പെയ്ൻ സെമിയിൽ. എവേ പോരാട്ടത്തിൽ 1-0നായിരുന്നു സ്പെയ്നിന്റെ ജയം.
88-ാം മിനിറ്റിൽ ആൽവാരൊ മൊറാട്ടയുടെ വകയായിരുന്നു സ്പാനിഷ് ജയം കുറിച്ച ഗോൾ.
സ്പെയ്നിനെതിരേ സമനില നേടിയാൽ പോലും പോർച്ചുഗലിനു സെമിയിൽ പ്രവേശിക്കാം എന്ന നിലയിലായിരുന്നു മത്സരം.
എന്നാൽ, ജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും സ്പെയ്നിനു സെമി ഉറപ്പല്ലായിരുന്നു. ഗ്രൂപ്പിൽ 11 പോയിന്റുമായി സ്പെയ്ൻ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് സെമിയിൽ പ്രവേശിച്ചത്. 10 പോയിന്റുമായി പോർച്ചുഗൽ രണ്ടാമതായി. ക്രൊയേഷ്യ, ഇറ്റലി, നെതർലൻഡ്സ് എന്നിവയാണ് സെമിയിൽ പ്രവേശിച്ച മറ്റു ടീമുകൾ.