ലണ്ടൻ: ഇന്ത്യ x പാക്കിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). എന്നാൽ, ഇക്കാര്യം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) തള്ളിക്കളഞ്ഞു. സമീപവർഷങ്ങളിൽ അത്തരമൊരു സാധ്യതയില്ലെന്ന് ബിസിസിഐ അറിയിച്ചതായാണ് റിപ്പോർട്ട്.
2007ലാണ് ഇന്ത്യ x പാക്കിസ്ഥാൻ ടെസ്റ്റ് പരന്പര അവസാനമായി നടന്നത്. എസിസി ഏഷ്യ കപ്പ്, ഐസിസി ലോകകപ്പുകളിൽ മാത്രമാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടുന്നത്. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ ഒക്ടോബർ 23ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.