ലണ്ടൻ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം താനിയ ഭാട്യയുടെ ബാഗ് മോഷണം പോയി. ഇക്കാര്യം താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. പണം, കാർഡുകൾ, വാച്ച്, ആഭരണം തുടങ്ങിയവ എല്ലാം അടങ്ങിയ ബാഗാണു മോഷണം പോയത്. ലണ്ടനിലെ മാരിയറ്റ് ഹോട്ടലിലെ റൂമിൽവച്ചായിരുന്നു മോഷണം.