മിലാൻ/മ്യൂണിക്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ലീഗ് എയിൽനിന്ന് ഇംഗ്ലണ്ട് തരംതാഴ്ത്തപ്പെട്ടു. ലീഗ് എ ഗ്രൂപ്പ് മൂന്നിൽ മൂന്നാം തോൽവി വഴങ്ങിയതോടെയാണ് ഇംഗ്ലണ്ട് ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടത്.
എവേ പോരാട്ടത്തിൽ ഇറ്റലിയോട് 1-0ന് ആയിരുന്നു ഇംഗ്ലണ്ടിന്റെ തോൽവി. ജിയാകൊമൊ റസ്പഡോറിയുടെ (68’) വകയായിരുന്നു ഇറ്റലിയുടെ വിജയഗോൾ.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജർമനിയെ അവരുടെ തട്ടകത്തിൽവച്ച് ഹംഗറി 1-0ന് ഞെട്ടിച്ചു. 17-ാം മിനിറ്റിൽ ആദം സാലയ് ആയിരുന്നു ഹംഗറിയുടെ ഗോൾ നേടിയത്. അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ 10 പോയിന്റുമായി ഹംഗറി ഒന്നാം സ്ഥാനത്ത് തുടരുന്നു. എട്ട് പോയിന്റുമായി ഇറ്റലി രണ്ടാമതുണ്ട്. ജർമനിക്ക് ആറും ഇംഗ്ലണ്ടിന് രണ്ടും പോയിന്റാണ്. ഗ്രൂപ്പ് ചാന്പ്യന്മാരാണ് സെമിയിലേക്ക് മുന്നേറുക.