ഹാനോയ് (വിയറ്റ്നാം): ത്രിരാഷ്ട്ര രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ മലയാളിതാരം ആഷിഖി കുരുണിയന്റെ ഗോളിൽ ഇന്ത്യക്ക് സമനില. സിംഗപ്പൂരിന് എതിരായ മത്സരത്തിൽ ഇന്ത്യ 1-1ന് സമനിലയുമായി കളംവിട്ടു. 37-ാം മിനിറ്റിൽ ഇഖ്സാൻ ഫൻഡിയിലൂടെ സിംഗപ്പൂർ ലീഡ് നേടി. 43-ാം മിനിറ്റിലായിരുന്നു കുരുണിയന്റെ ഗോൾ എത്തിയത്.