കോൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനദാനച്ചടങ്ങിനിടെ ബംഗളൂരു എഫ്സിയുടെ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ തള്ളിമാറ്റി പശ്ചിമബംഗാൾ ഗവർണർ ലാ ഗണേശൻ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്നു ഗവർണർക്കെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ബംഗളൂരു എഫ്സി നായകനായ സുനിൽ ഛേത്രിക്കു ട്രോഫി സമ്മാനിച്ചതു ലാ ഗണേശനാണ്. പിന്നാലെ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെയാണു ഛേത്രിയെ തട്ടിമാറ്റി ഗവർണർ വേദിയിൽ ഇടമുണ്ടാക്കിയത്.
ബംഗളൂരു എഫ്സി നായകനായ സുനിൽ ഛേത്രിക്കു ട്രോഫി സമ്മാനിച്ചതു ലാ ഗണേശനാണ്. പിന്നാലെ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെയാണു ഛേത്രിയെ തട്ടിമാറ്റി ഗവർണർ വേദിയിൽ ഇടമുണ്ടാക്കിയത്.