കോൽക്കത്ത: ബംഗളൂരു എഫ്സി ഡ്യൂറന്റ് കപ്പ് ജേതാക്കൾ. കോൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണു വെറ്ററൻ താരം സുനിൽ ഛേത്രിയും സംഘവും ഡ്യൂറന്റ് കപ്പിൽ മുത്തമിട്ടത്.
ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ജയം. ബംഗളൂരു എഫ്സിയുടെ ഏഴാം കിരീടവും പ്രഥമ ഡ്യൂറന്റ് കപ്പ് ജയവുമാണിത്. രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഐഎസ്എൽ കിരീടവും ഫെഡറേഷൻ കപ്പും സൂപ്പർ കപ്പും ഇതിനുമുന്പു നേടിയിട്ടുണ്ട്. പതിനൊന്നാം മിനിറ്റിൽ ശിവശക്തിയിലൂടെ ബംഗളൂരുവാണു ലീഡ് നേടിയത്. 30-ാം മിനിറ്റിൽ അപുയിയയിലൂടെ മുംബൈ സിറ്റി തിരിച്ചടിച്ചു. ആദ്യപകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.
61-ാം മിനിറ്റിലാണു ബംഗളൂരുവിന്റെ വിജയഗോൾ വന്നത്. സുനിൽ ഛേത്രി എടുത്ത കോർണറിൽനിന്നായിരുന്നു അലൻ കോസ്റ്റയുടെ വിജയഗോൾ. സുനിൽ ഛേത്രിയുടെ കരിയറിലെ ആദ്യ ഡ്യൂറന്റ് കിരീടംകൂടിയാണിത്.