ചെന്നൈ: ന്യൂസിലൻഡ് എയ്ക്കെതിതായ ചതുർദിന മത്സരത്തിൽ ഇന്ത്യൻ എ ടീമിന് ഉജ്വല വിജയം. 113 റണ്‍സിനാണ് ഇന്ത്യ കിവീസ് എ ടീമിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാന ദിനം 416 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സ് ഇന്ത്യ എ 302 റണ്‍സിൽ അവസാനിച്ചു. അഞ്ചു വിക്കറ്റ് നേടിയ ഇടംകൈയൻ സ്പിന്നർ സൗരഭ്കുമാറിന്റെ ബൗളിംഗാണു ന്യൂസിലൻഡിനെ തകർത്തത്. സ്കോർ: ഇന്ത്യ എ- 293, 359/7; ന്യൂസിലൻഡ് എ- 237, 302.