കളമശേരി: കൊരട്ടി ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ് വനിതാ ടീം 35-മത് ഫാ. ഫ്രാൻസിസ് സെയ്ൽസ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് ഫൈനലിൽ. സെമിയിൽ തിരുവനന്തപുരം സെന്റ് ഗൊരേത്തീസ് എച്ച്എസ്എസിനെ 66-33 എന്ന സ്കോറിനാണ് ലിറ്റിൽ ഫ്ളവർ പരാജയപ്പെടുത്തിയത്. തേവര എസ്എച്ച് എച്ച്എസ്എസ്- തൂത്തുക്കുടി ഹോളി ക്രോസ് എഐ എച്ച്എസ്എസ് സെമി മത്സരവിജയികളെ ലിറ്റിൽ ഫ്ളവർ ഫൈനലിൽ നേരിടും.