മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. വോൾവ്സിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണു സിറ്റി പരാജയപ്പെടുത്തിയത്. ജാക്ക് ഗ്രീലിഷ്, എർലിംഗ് ഹാലണ്ട്, ഫിൽ ഫോഡൻ എന്നിവരാണു സിറ്റിയുടെ ഗോളുകൾ നേടിയത്.
മത്സരം ആരംഭിച്ച് ആദ്യ മിനിറ്റിൽതന്നെ ഗ്രീലിഷ് വോൾവ്സിന്റെ വല കുലുക്കി. കെവിൻ ഡിബ്രുയിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. 16-ാം മിനിറ്റിൽ ഹാലണ്ടിന്റെ വക രണ്ടാം ഗോൾ വന്നു.
താരത്തിന്റെ സീസണിലെ പതിനാലാം ഗോളായിരുന്നു ഇത്. 33-ാം മിനിറ്റിൽ വോൾവ്സ് താരം നേഥൻ കോളിൻസ് ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതു സിറ്റിക്കു കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. ഗ്രീലിഷിനെ ഫൗൾ ചെയ്തതിനാണു കോളിൻസിനു ചുവപ്പ് കിട്ടിയത്. 69-ാം മിനിറ്റിൽ ഡിബ്രുയിന്റെ പാസിൽനിന്നു ഫോഡൻ സിറ്റിയുടെ മൂന്നാം ഗോൾ കണ്ടെത്തി.
ജയത്തോടെ 17 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഒന്നാമതെത്തി. രണ്ടാമതുള്ള ആഴ്സണലിന് 15 പോയിന്റാണുള്ളത്. എന്നാൽ മത്സരം കുറവാണ് ആഴ്സണൽ കളിച്ചത്.