ഹരാരെ: സിംബാബ്വെയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരന്പര ഇന്ത്യ ജയത്തോടെ തുടങ്ങി. ആദ്യ മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു കെ.എൽ. രാഹുൽ നയിച്ച ഇന്ത്യയുടെ ജയം.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 10.1 ഓവർ ആയപ്പോഴേക്കും നാല് വിക്കറ്റ് നഷ്ടത്തിൽ 31 റണ്‍സ് എന്ന നിലയിലേക്ക് ആതിഥേയർ കൂപ്പുകുത്തിയിരുന്നു.
51 പന്തിൽ നാല് ഫോറിന്റെ സഹായത്തോടെ 35 റണ്‍സ് നേടിയ ക്യാപ്റ്റൻ റെഗിസ് ചകാബ്വയാണ് സിംബാബ്വെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. 33 റണ്‍സുമായി പുറത്താകാതെ നിന്ന ബ്രാഡ് ഇവാൻസും 34 റണ്‍സ് നേടിയ റിച്ചാർഡ് എൻഗരാവയുമാണ് സിംബാബ്വെയുടെ മറ്റ് റണ്‍ നേട്ടക്കാർ.
190 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിൽ എത്തിയ ഇന്ത്യക്കായി ഓപ്പണർമാരായ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ജയമൊരുക്കി. 113 പന്തിൽ ഒന്‍പത് ഫോറിന്റെ സഹായത്തോടെ ധവാൻ 81 റണ്‍സുമായി പുറത്താകാതെ നിന്നു. 72 പന്തിൽ 10 ഫോറും ഒരു സിക്സും അടക്കം 82 റണ്‍സുമായി ഗില്ലും പുറത്തായില്ല. മത്സരത്തിനിടെ രാജ്യാന്തര ഏകദിനത്തിൽ 6,500 റണ്‍സ് എന്ന നാഴികക്കല്ല് ധവാൻ പിന്നിട്ടു.