+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​​എ​​സ് ഓ​​പ്പ​​ണി​​ന് നൊവാക് ജോ​​ക്കോ​​വി​​ച്ച് ഇല്ല

ന്യൂ​​യോ​​ർ​​ക്ക്: 2022 വിം​​ബി​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് ചാ​​ന്പ്യ​​നും മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​റു​​മാ​​യ സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് ഇ​​ത്ത​​വ​​ണ​​ത്തെ യു​​എ​​സ് ഓ​​പ്
യു​​എ​​സ് ഓ​​പ്പ​​ണി​​ന് നൊവാക് ജോ​​ക്കോ​​വി​​ച്ച് ഇല്ല
ന്യൂ​​യോ​​ർ​​ക്ക്: 2022 വിം​​ബി​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് ചാ​​ന്പ്യ​​നും മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​റു​​മാ​​യ സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് ഇ​​ത്ത​​വ​​ണ​​ത്തെ യു​​എ​​സ് ഓ​​പ്പ​​ണി​​ൽ ഉ​​ണ്ടാ​​കി​​ല്ലെ​​ന്നു സൂ​​ച​​ന.

ഇ​​തി​​നെ സാ​​ധൂ​​ക​​രി​​ച്ച് യു​​എ​​സ് ഓ​​പ്പ​​ണി​​ന്‍റെ ക​​ർ​​ട്ട​​ൻ റെ​​യ്സ​​റാ​​യ സി​​ൻ​​സി​​നാ​​റ്റി ഓ​​പ്പ​​ണി​​ൽ നി​​ന്ന് ജോ​​ക്കോ​​വി​​ച്ച് പി​ന്മാ​​റി. നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന സി​​ൻ​​സി​​നാ​​റ്റി ഓ​​പ്പ​​ണി​​ൽ നി​​ന്ന് ജോ​​ക്കോ​​വി​​ച്ച് പി​ന്മാ​​റി​​യ​​തോ​​ടെ ഈ ​​മാ​​സം 29ന് ​​ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന യു​​എ​​സ് ഓ​​പ്പ​​ണി​​ലും താ​​രം ഉ​​ണ്ടാ​​കി​​ല്ലെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

കോ​​വി​​ഡ് പ്ര​​തി​​രോ​​ധ വാ​​ക്സി​​ൻ എ​​ടു​​ക്കാ​​ത്ത​​താ​​ണ് ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ സി​​ൻ​​സി​​നാ​​റ്റി ഓ​​പ്പ​​ണ്‍ പി​ന്മാ​​റ്റ​​ത്തി​​ന്‍റെ കാ​​ര​​ണം. കോ​​വി​​ഡ് വാ​​ക്സി​​ൻ എ​​ടു​​ക്കാ​​ത്ത വി​​ദേ​​ശി​​ക​​ൾ​​ക്ക് അ​​മേ​​രി​​ക്ക​​യി​​ലേ​​ക്കും കാ​​ന​​ഡ​​യി​​ലേ​​ക്കും പ്ര​​വേ​​ശ​​നം നി​​ഷേ​​ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. സ​​ഞ്ചാ​​ര നി​​യ​​ന്ത്ര​​ണം ഉ​​ള്ള​​തി​​നാ​​ലാ​​ണ് ജോ​​ക്കോ​​വി​​ച്ച് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ നി​​ന്ന് പി​ന്മാ​​റു​​ന്ന​​തെ​​ന്ന് സി​​ൻ​​സി​​നാ​​റ്റി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

വാ​​ക്സി​​ൻ നി​​യ​​മ​​ത്തി​​ൽ അ​​മേ​​രി​​ക്ക മാ​​റ്റം വ​​രു​​ത്തു​​ക​​യോ ജോ​​ക്കോ​​വി​​ച്ച് വാ​​ക്സി​​ൻ എ​​ടു​​ക്കു​​ക​​യോ ചെ​​യ്താ​​ൽ മാ​​ത്ര​​മേ യു​​എ​​സ് ഓ​​പ്പ​​ണി​​ൽ സെ​​ർ​​ബി​​യ​​ൻ താ​​രം ഉ​​ണ്ടാ​​കൂ.

വാ​​ക്സി​​ൻ എ​​ടു​​ക്കാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ 2022 സീ​​സ​​ണി​​ലെ ആ​​ദ്യ ഗ്രാ​​ൻ​​സ്‌​ലാം ​ടൂ​​ർ​​ണ​​മെ​​ന്‍റാ​​യ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കാ​​തെ ജോ​​ക്കോ​​വി​​ച്ചി​​നെ മ​​ട​​ക്കി അ​​യ​​ച്ചി​​രു​​ന്നു. എ​​ത്ര ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ ന​​ഷ്ട​​പ്പെ​​ട്ടാ​​ലും വാ​​ക്സി​​ൻ എ​​ടു​​ക്കി​​ല്ല എ​​ന്ന നി​​ല​​പാ​​ടാ​​ണ് ജോ​​ക്കോ​​വി​​ച്ച് സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് സൂ​​ച​​ന.

2022 വിം​​ബി​​ൾ​​ഡ​​ണ്‍ നേ​​ട്ട​​ത്തോ​​ടെ ക​​രി​​യ​​റി​​ൽ 21 ഗ്രാ​​ൻ​​സ്‌​ലാം ​കി​​രീ​​ട​​ങ്ങ​​ൾ ജോ​​ക്കോ​​വി​​ച്ച് തി​​ക​​ച്ചു. 22 കി​​രീ​​ട​​ങ്ങ​​ളു​​ള്ള സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ ആ​​ണ് ഗ്രാ​​ൻ​​സ്‌​ലാം ​നേ​​ട്ട​​ങ്ങ​​ളു​​ടെ ക​​ണ​​ക്കി​​ൽ ജോ​​ക്കോ​​വി​​ച്ച് മു​​ന്നി​​ലു​​ള്ള ഏ​​ക താ​​രം. സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ ആ​​ണ് (20) ഗ്രാ​​ൻ​​സ്‌​ലാം ​നേ​​ട്ട​​ത്തി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്ത്.