മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം ജയം. ഹോം മത്സരത്തിൽ സിറ്റി 4-0ന് ബേണ്‍മത്തിനെ തകർത്തു.
ഐകെ ഗുണ്ഡോഗൻ (19’), കെവിൻ ഡി ബ്രൂയിൻ (31’), ഫിൽ ഫോഡൻ (37’) എന്നിവരും ജെഫേഴ്സണ്‍ ലെർമയുടെ (79’) സെൽഫ് ഗോളുമാണ് സിറ്റിയുടെ അക്കൗണ്ടിൽ എത്തിയത്.
മറ്റൊരു മത്സരത്തിൽ ആഴ്സണൽ 4-1ന് ലെസ്റ്റർ സിറ്റിയെ കീഴടക്കി. ആഴ്സണലിനായി ഗബ്രിയേൽ ജെസ്യൂസ് (23’, 35’) ഇരട്ട ഗോൾ നേടി. ഗ്രാനിത് സാക്ക (55’), ഗബ്രിയേൽ മാർട്ടിനെല്ലി (75’) എന്നിവരും ഗണ്ണേഴ്സിനായി വലകുലുക്കി. ആഴ്സണലിന്റെ തുടർച്ചയായ രണ്ടാം ജയമാണ്. ആസ്റ്റണ്‍ വില്ല 2-1ന് എവർട്ടിനെ തോൽപ്പിച്ചു.