കൊച്ചി/കോഴിക്കോട്: കേരള വിമൻസ് ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗോൾപ്രളയം. ഈ സീസണിൽ രൂപവത്കരിക്കപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം എതിരാളികളെ ഗോളിൽ മുക്കുന്നു.
വിമൻസ് ലീഗിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 10-0ന് എസ്ബിഎഫ്എ പൂവാറിനെ തകർത്തു. ആദ്യപകുതിയിൽത്തന്നെ ഏഴു ഗോളിനു ബ്ലാസ്റ്റേഴ്സ് മുന്നിലായിരുന്നു. ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എമിറേറ്റ്സ് എഫ്സിയെ എതിരില്ലാത്ത 10 ഗോളിനു തകർത്തിരുന്നു.
പൂവാറിനെതിരേ സി. സിവിഷ ഹാട്രിക്ക് നേടി. 18, 40, 90+2 മിനിറ്റുകളിൽ ആയിരുന്നു സിവിഷയുടെ ഗോളുകൾ. ടി.ജി. ഗാഥയും (13’, 44’) നിധിയ ശ്രീധരനും (52’, 65’) ഇരട്ട ഗോൾ സ്വന്തമാക്കി. കിരണ്‍ (8’), പി. അശ്വതി (22’), കൃഷ്ണപ്രിയ (36’) എന്നിവരാണു കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റു ഗോൾനേട്ടക്കാർ.