മൊണാക്കോ: മൊണാക്കോ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കറിന് ആറാം സ്ഥാനം. കോമണ്‍വെൽത്ത് ഗെയിംസിൽ വെള്ളി നേടിയശേഷമാണു ശ്രീശങ്കർ മൊണാക്കോ ഡയമണ്ട് ലീഗിന് എത്തിയത്. 7.94 മീറ്റർ ദൂരം മാത്രമാണു താരത്തിനു കണ്ടെത്താനായത്.
8.35 മീറ്റർ ചാടിയ ക്യൂബയുടെ മൈക്കേൽ മാസോയ്ക്കാണു സ്വർണം. ഒളിന്പിക് ചാന്പ്യൻ ഗ്രീസിന്റെ മിൽറ്റിയാഡിസ് ടെന്റൊഗ്ലു (8.31 മീറ്റർ) വെള്ളിയും അമേരിക്കയുടെ മാർക്വിസ് ഡെൻഡി (8.31 മീറ്റർ) വെങ്കലവും നേടി. കോമണ്‍വെൽത്തിൽ 8.08 മീറ്ററോടെയാണ് ശ്രീശങ്കറിന്റെ വെള്ളി നേട്ടം.