സിഡ്നി: ഏകദിന, ട്വന്റി-20 ഐസിസി ലോകകപ്പ് ജേതാവായ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റർ മെഗ് ലാനിംഗ് കളിക്കളത്തിൽനിന്ന് ഇടവേള എടുക്കുന്നു. സ്വന്തം കാര്യങ്ങൾ പരിഗണിക്കേണ്ടതുള്ളതിനാൽ ഒരു ഇടവേള എടുക്കുന്നു എന്നാണു മെഗ് ലാനിംഗ് അറിയിച്ചത്.
2022 ബെർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയയെ ചരിത്രത്തിൽ ആദ്യമായി സ്വർണത്തിലേക്കു നയിച്ചതിനു പിന്നാലെയാണു ലാനിംഗിന്റെ പ്രഖ്യാപനം എത്തിയതെന്നതാണു ശ്രദ്ധേയം. മുപ്പതുകാരിയായ ലാനിംഗ് 2010ലാണ് രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. 2014ൽ ഓസ്ട്രേലിയൻ ക്യാപ്റ്റനായി. 171 മത്സരങ്ങളിൽ ഓസീസ് ടീമിനെ നയിച്ചു. ട്വന്റി-20, ഏകദിന ലോകകപ്പ് ജയത്തിലേക്ക് ഓസ്ട്രേലിയയെ നയിച്ചു, ഒപ്പം ആഷസ് കിരീടത്തിലേക്കും. രണ്ട് ഏകദിന ലോകകപ്പ് നേട്ടത്തിലും നാല് ട്വന്റി-20 ലോകകപ്പ് നേട്ടത്തിലും ഓസ്ട്രേലിയൻ ടീമിന്റെ ഭാഗമായിരുന്നു.