കോട്ടയം: മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് ഇൻഡോറിൽ അരങ്ങേറുന്ന 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലിൽ കോഴിക്കോടും തൃശൂരും ഏറ്റുമുട്ടും. സെമിയിൽ കോഴിക്കോട് 66-39ന് തിരുവനന്തപുരത്തെ കീഴടക്കി. തൃശൂർ 66-44ന് എറണാകുളത്തെയാണ് സെമിയിൽ മറികടന്നത്.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയം, പത്തനംതിട്ട, തൃശൂർ, എറണാകുളം ടീമുകൾ സെമിയിൽ. ക്വാർട്ടർ പോരാട്ടങ്ങളിൽ കോട്ടയം 68-29ന് ആലപ്പുഴയെയും പത്തനംതിട്ട 80-72ന് ഇടുക്കിയെയും തൃശൂർ 73-67ന് മലപ്പുറത്തെയും എറണാകുളം 65-54ന് കോഴിക്കോടിനെയും കീഴടക്കി.