ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധുവും ലക്ഷ്യ സെന്നും ഫൈനലിൽ. വനിതാ സിംഗിൾസിൽ സിംഗപ്പൂരിന്റെ യൊ ജിയ മിന്നിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് സിന്ധു ഫൈനലിൽ പ്രവേശിച്ചത്.
സ്കോർ: 21-19, 21-17. ഫൈനലിൽ കാനഡയുടെ മിഷേൽ ലി ആണ് സിന്ധുവിന്റെ എതിരാളി. ഇന്നാണ് ഫൈനൽ.
പുരുഷ സിംഗിൾസ് സെമിയിൽ സിംഗപ്പൂരിന്റെ ജിയ ഹെംഗ് ടീഹിനെയാണു 21-10, 18-21, 21-16ന് ലക്ഷ്യ പരാജയപ്പെടുത്തിയത്. മറ്റൊരു സിംഗിൾസ് സെമിയിൽ കിഡംബി ശ്രീകാന്ത് പരാജയപ്പെട്ടു. മലേഷ്യയുടെ എൻജി ടീ യംഗിനോട് 21-13, 19-21, 10-21 എന്ന സ്കോറിനാണു ശ്രീകാന്തിന്റെ തോൽവി.