ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ഹോക്കിയിൽ 16 വർഷത്തിനുശേഷം ഇന്ത്യൻ വനിതാ ടീം ഒരു മെഡൽ സ്വന്തമാക്കി. ഇന്ത്യൻ വനിതകൾ വെങ്കലത്തിൽ മുത്തമിട്ടു. മൂന്നാം സ്ഥാന പോരാട്ടത്തിൽ ന്യൂസിലൻഡിനെ പെനൽറ്റീസിൽ 2-1നു കീഴടക്കിയാണ് ഇന്ത്യയുടെ വെങ്കല നേട്ടം. നിശ്ചിത സമയത്ത് മത്സരം 1-1 സമനിലയിലായിരുന്നു. ഇംഗ്ലണ്ടിനാണ് സ്വർണം. ഫൈനലിൽ ഇംഗ്ലണ്ട് 2-1 ന് ഓസ്ട്രേലിയയെ കീഴടക്കി.