പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ 2022-23 സീസണ് വിജയത്തോടെ തുടക്കമിട്ടു പിഎസ്ജി. ക്ലെമൗണ്ടിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പിഎസ്ജി പരാജയപ്പെടുത്തി.
രണ്ടു ഗോളുകൾ നേടുകയും ഒരെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്ത സൂപ്പർ താരം ലയണൽ മെസി (80’, 86’) യും ആദ്യ ഗോൾ നേടിയശേഷം മൂന്നു ഗോളുകൾക്ക് അസിസ്റ്റ് ചെയ്ത നെയ്മറുമാണ് പിഎസ്ജിയുടെ വിജയശിൽപ്പികൾ. അഷ്റഫ് ഹക്കീമി, മാർക്വിനോസ് എന്നിവരാണ് പിഎസ്ജിയുടെ ശേഷിച്ച ഗോളുകൾ നേടിയത്.