നീലേശ്വരം: കേരള ബ്ലാസ്റ്റേഴ്സിന്റെ വനിതാ ഫുട്ബോള്‍ ടീമിലേക്കു ബങ്കളത്തുനിന്ന് ആറ് പെണ്‍കുട്ടികള്‍. പി.മാളവിക, വി.വി.ആരതി, എസ്.ആര്യശ്രീ, എം.കൃഷ്ണപ്രിയ, പി.അശ്വതി, എം.അഞ്ജിത എന്നിവരാണു ബ്ലാസ്റ്റേഴ്സ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ഫുട്ബോള്‍ പാരമ്പര്യമൊന്നുമില്ലാത്ത ഒരു ഗ്രാമത്തില്‍നിന്ന് ആറുപേര്‍ ഒരുമിച്ച് സംസ്ഥാനതലത്തിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ്.
കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് കായികാധ്യാപിക പ്രീതിമോളുടെയും പരിശീലകനും മുന്‍ ഫുട്ബോള്‍ താരവുമായ നിധീഷ് ബങ്കളത്തിന്റെയും കീഴില്‍ നടത്തിയ സൗജന്യ പരിശീലനത്തിലൂടെയാണ് ഇവര്‍ക്കു സംസ്ഥാന ക്ലബ്ബിലേക്കുള്ള വഴി തുറന്നത്. ആര്യശ്രീയും മാളവികയും ദേശീയ വനിതാ ഫുട്ബോള്‍ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനതലത്തില്‍ നിരവധി മത്സരങ്ങളില്‍ തിളങ്ങിയിട്ടും സന്തോഷ് ട്രോഫി ടീമിലേക്കു തെരഞ്ഞെടുക്കപ്പെടാതിരുന്നതിന്റെ നിരാശയോടെ കളിക്കളം വിടേണ്ടിവന്ന നിധീഷിന്റെ നേതൃത്വത്തില്‍ 2013 ജനുവരി ഒന്നിനാണ് വിമന്‍സ് ഫുട്ബോള്‍ ക്ലിനിക് എന്ന പേരില്‍ സൗജന്യ ഫുട്ബോള്‍ പരിശീലനം തുടങ്ങുന്നത്.
നിലവില്‍ കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ക്ലാര്‍ക്കായ നിധീഷും മുന്‍ കായികതാരവും കക്കാട്ട് സ്കൂളിലെ കായികാധ്യാപികയുമായ പ്രീതിമോളുമായിരുന്നു തുടക്കം മുതല്‍ പരിശീലകര്‍. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും അവസരങ്ങള്ക്കൊത്തുയര്ന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ സംസ്ഥാന വനിതാ ടീമിലെത്താന്‍ ബങ്കളത്തെ പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞു. സംസ്ഥാന സ്കൂള്‍ മേളയില്‍ രണ്ടുവട്ടം ചാമ്പ്യന്മാരുമായി.