കോട്ടയം: 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ നിലവിലെ ചാന്പ്യന്മാരായ തിരുവനന്തപുരത്തെ ഞെട്ടിച്ച് മലപ്പുറം.
ആണ്‍കുട്ടികളുടെ വിഭാഗം പോരാട്ടത്തിൽ 74-58ന് മലപ്പുറം തിരുവനന്തപുരത്തെ കീഴടക്കി. മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് ഇൻഡോറിൽ നടക്കുന്ന മറ്റ് പോരാട്ടങ്ങളിൽ കാസർഗോഡ് 70-43ന് കൊല്ലത്തെയും തൃശൂർ 70-56ന് കണ്ണൂരിനെയും ഇടുക്കി 110-18ന് പാലക്കാടിനെയും മലപ്പുറം 56-55ന് കോഴിക്കോടിനെയും കോട്ടയം 75-34ന് കണ്ണൂരിനെയും കീഴടക്കി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം 38-15ന് കാസർഗോഡിനെയും തിരുവനന്തപുരം 58-34ന് ആലപ്പുഴയെയും തൃശൂർ 69-38ന് പത്തനംതിട്ടയെയും കോഴിക്കോട് 71-28ന് കണ്ണൂരിനെയും തോൽപ്പിച്ചു.