സോബിച്ചൻ തറപ്പേൽ
ചെന്നൈ: 44-ാമത് ചെസ് ഒളിന്പ്യാഡിന്റെ ഏഴാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യൻ വനിതാ എ ടീം തോൽവിയറിയാതെ മുന്നേറുന്നു. അസർബൈജാനെ 2.5-1.5 എന്ന സ്കോറിന് തറപറ്റിച്ച് ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
മൂന്നും നാലും ബോർഡുകളിൽ വൈശാലിയും ടാനിയ സച്ദേവും യഥാക്രമം ഗോവർ ബെയ്ദുള്ളയേവയെയും അൽവിയ ഫതാലിമേവയെയും തോൽപിച്ചു. ഡി. ഹരിക കാനിം ബലജായേവയെ സമനിലയിൽ തളച്ചപ്പോൾ ഒന്നാം ബോർഡിൽ കൊണേരു ഹന്പി പരാജയപ്പെടുകയുണ്ടായി.
ഓപ്പണ്‍ വിഭാഗത്തിൽ ഇന്ത്യ ബി ടീം ക്യൂബയെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. 3.5-0.5 എന്നസ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഡി. ഗുകേഷ് തന്റെ ഏഴാം ഗെയിമും വിജയിച്ച് ചെസ് ഒളിന്പ്യാഡിലെ വിസ്മയമായി മാറുന്നു.
ക്യൂബയുടെ കാർലോസ് ഡാനിയേലിനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. കേരളത്തിന്റെ നിഹാൽ സരിൻ ലൂയിസ് ഏണസ്റ്റോയെ പരാജയപ്പെടുത്തി. പ്രജ്ഞാനന്ദ ഇസാൻ റെയ്നോൾഡൊയെ കീഴടക്കിയപ്പോൾ അധിപൻ ഒമർ അൽമേടയുമായി സമനില നേടി.
ഇന്ത്യ എ, സി ടീമുകൾ തമ്മിൽ മത്സരിച്ചപ്പോൾ വിജയം ഉയർന്ന റാങ്കുള്ള എ ടീമിനായിരുന്നു. കേരളതാരം നാരായണ്‍ അഭിമന്യു പുരാണിക്കിനെയും അർജൻ എറിഗസെ അഭിജിത് ഗുപ്തയേയും പരാജയപ്പെടുത്തി.