സോബിച്ചൻ തറപ്പേൽ<
ചെന്നൈ: ചെസ് ഒളിന്പ്യാഡിന്റെ ആറു റൗണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യൻ ടീമുകൾക്കായി മത്സരിക്കുന്ന കേരളത്തിന്റെ ഗ്രാന്റ് മാസ്റ്റേഴ്സ് നിഹാൽ സരിനും എസ്.എൽ. നാരായണും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്നു.
ഇന്ത്യ എ ടീമിനുവേണ്ടി മത്സരിക്കുന്ന നാരായണ്‍ നാലു ഗെയിമുകളിൽ രണ്ടു വിജയവും രണ്ടു സമനിലയുമായി മൂന്ന് പോയിൻറ് നേടി. ഒന്നാം റൗണ്ടിൽ സിംബാബ്വേയുടെ എമറാൾസ് തകുഡ്സ്വയെയും രണ്ടാം റൗണ്ടിൽ മൾഡോവയുടെ വ്ളാഡിമർ ഹതിതേവിചിയെയും പരാജയപ്പെടുത്തി.
നിഹാൽ സരിൻ മത്സരിച്ച അഞ്ചു ഗെയിമുകളിൽ മൂന്നു വിജയവും രണ്ടു സമനിലയും സ്വന്തമാക്കി. നിഹാൽ ഒന്നാം റൗണ്ടിൽ യുഎഇയുടെ ഇബ്രാഹിം സുൽത്താനെയും മൂന്നാം റൗണ്ടിൽ സ്വിറ്റ്സർലണ്ടിന്റെ സെബാസ്റ്റ്യൻ ബോണറിയെയും നാലാം റൗണ്ടിൽ ഇറ്റലിയുടെ ലൂക്കാ മൊറോണിയെയും തോൽപിച്ചപ്പോൾ അഞ്ചും ആറും റൗണ്ടുകളിൽ സ്പെയിനിന്റെ ഡേവിഡ് അന്റോണുമായും അർമേനിയയുടെ ഹ്രാന്ത് മെൽക്കുമ്യാനുമായും സമനില നേടി.
ഡി. ഗുകേഷാണ് താരം
ആറു റൗണ്ടുകളിലും മത്സരിച്ച ദൊമ്മരാജു ഗുകേഷ് എല്ലാ ഗയിമുകളും വിജയിച്ച ഏക കളിക്കാരൻ എന്ന പദവിനേടി ചരിത്രമെഴുതുകയാണ്. സാക്ഷാൽ ലോക ചാന്പ്യൻ മാഗ്നസ് കൾസണുപോലും സാധിക്കാത്ത അത്യുജ്ജ്വല പ്രകടനമാണ് 16കാരനായ ഇന്ത്യയുടെ ഈ അത്ഭുത ബാലൻ കാഴ്ചവയ്ക്കുന്നത്. ഈ പ്രകടനത്തോടെ 2714 എലോപോയിന്റുമായി സൂപ്പർ ഗ്രാൻഡ് മാസ്റ്റേഴ്സ് പദവിയിലേക്ക് ഉയരാനും ഇന്ത്യയുടെ മൂന്നാം നന്പർ താരമാകാനും ഗുകേഷിനായി.